
ചേർത്തല: എസ്.എൻ.ഡി.പി യോഗം തൈക്കൽ 519-ാം നമ്പർ ശാഖയിൽ ഗുരു കടാക്ഷ ഫണ്ട് 2022 ഉദ്ഘാടനം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് എം.പി.നമ്പ്യാർ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം മുഖ്യപ്രഭാഷണം നടത്തി. പി.എൻ.അതിധന്വൻ, പി.എൻ.അതിജാതൻ എന്നിവർ ഫണ്ട് സമർപ്പണം നടത്തി. കെ.ജി.ശശിധരൻ, എം.വി.രഘുവരൻ,പി.രമണൻ, പി.എം.ഷിജിമോൻ,എസ്.പി.സാബു,സി.വി.സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു. ശാഖ വൈസ് പ്രസിഡന്റ് എസ്.മോഹനൻ സ്വാഗതവും ലീനാറോയ് നന്ദിയും പറഞ്ഞു.