മാവേലിക്കര: മാവേലിക്കരയുടെ രാഷ്ട്രീയ സാമൂഹിക സാമുദായിക സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന മുൻ ലേബർ ഓഫീസറും എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയുമായിരുന്ന ബി.സുരേഷ് ബാബുവിന്റെ അനുസ്മരണം 12ന് വൈകിട്ട് 3ന് മാവേലിക്കര മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടത്തും. വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടേയും സാംസ്കാരിക സാമുദായിക സംഘടനാ പ്രവർത്തകരുടെയും മാവേലിക്കരയിലെ പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിലാണ് അനുസ്മരണ യോഗം സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ കെ.ഗംഗാധരപണിക്കർ അദ്ധ്യക്ഷത വഹിക്കും.