
ആലപ്പുഴ: ഒരാഴ്ചക്കുള്ളിൽ ഇരട്ട അംഗീകാരങ്ങൾ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ ഹെഡ്ക്ളർക്കായ കെ.ആർ.റെജി. 40വയസിന് മുകളിലുള്ളവരുടെ ശരീര സൗന്ദര്യ മത്സരത്തിൽ ജില്ലാ തലത്തിൽ റണ്ണറപ്പ്, മികച്ച ഡോക്യുമെന്ററി രചനയിൽ ഭരതൻ സ്മാരക പുരസ്‌കാരം എന്നീ അംഗീകാരങ്ങളാണ് റെജിയെ തേടിയെത്തിയത്. നിരവധി രചനകൾ നടത്തിയിട്ടുള്ള റെജി ഇപ്പോൾ ഒരു നോവലിന്റേയും പ്രൊഫഷണൽ നാടകത്തിന്റേയും പണിപ്പുരയിലാണ്. മണ്ണഞ്ചേരി സ്‌കൂൾ അദ്ധ്യാപിക ബിൻസിയാണ് ഭാര്യ . മകൾ : കൃഷ്ണ റെജി