വലിയപറമ്പ്: തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് പുത്തൻപുരയ്ക്കൽ ശ്രീ ഭദ്രാ ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം 14ന് നടക്കും. ക്ഷേത്രംതന്ത്രി പ്രേംജി കൃഷ്ണശർമ്മ ആലപ്പുഴ മുഖ്യകാർമ്മികത്വം വഹിക്കും. ശാന്തിമാരായ ജിതിൻ മംഗലം, വിനോദ് പായിപ്പാട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. രാവിലെ 4ന് ഹരിനാമകീർത്തനം, 5.30ന് നടതുറക്കൽ, 5.45ന് അഭിഷേകം, 6ന് ഉഷപൂജ, 6.30ന് മഹാഗണപതിഹോമം, 7.30ന് മൃത്യുഞ്ജയഹോമം, 8ന് ഭാഗവതപാരായണം, 10ന് ഉപദേവതപൂജകൾ, ഉച്ചപൂജ, കലശാഭിഷേകം, 10.30ന് നൂറുംപാലും, പുള്ളുവൻപാട്ട്, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 6.45ന് ദീപക്കാഴ്ച, വെടിക്കെട്ട്, 7ന് അത്താഴപൂജ, രാത്രി 7.30ന് നടഅടയ്ക്കൽ, 8ന് മാന്നാർ ശ്രീമൂകാംബിക ഭജന സമിതി അവതരിപ്പിക്കുന്ന ഭക്തിഗാനസുധ എന്നിവ നടക്കും.