അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരമഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള കണ്ണാടിബിബം എഴുന്നള്ളിപ്പ് അറവുകാട് കോമർത്തുശ്ശേരി കൊട്ടാരം ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്ന് നടന്നു. ചടങ്ങിന് അറവുകാട് ക്ഷേത്രയോഗം ഭാരവാഹികൾക്ക് പുറമെ കോമർത്തുശ്ശേരി കുടുംബയോഗം പ്രസിഡന്റ്‌ എൻ. ഗുരുദാസ്, വൈസ് പ്രസിഡന്റ്‌ എൻ. പി. വിശ്വേശ്വരൻ സെക്രട്ടറി വി. പുഷ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി.