ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ആക്സിയൽ ഫ്ലോ പമ്പിന്റെ പ്രവർത്തനത്തിനു തുടക്കമായി.പുന്നപ്ര തെക്ക് പഞ്ചായത്തിലെ പൊന്നാകരി - കുമ്പളത്താക്കൽ പാടശേഖരത്താണ് കാര്യക്ഷമത കൂടിയതും അറ്റകുറ്റപ്പണി കുറഞ്ഞതുമായ 30 എച്ച്. പിയുടെ പമ്പ് സ്ഥാപിച്ചത്. എച്ച് .സലാം എം .എൽ. എ പമ്പിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ അദ്ധ്യക്ഷനായി. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .ജി.സൈറസ്, വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം .ഷീജ, സതി രമേശ്, പഞ്ചായത്തംഗങ്ങളായ ജെ.സിന്ധു, സുലഭ ഷാജി, ഗീതാ ബാബു, പാടശേഖര സമിതി സെക്രട്ടറി രഞ്ജിത്ത് കുമാർ, പ്രസിഡന്റ് രാജ് കുമാർ, എ.ഡി.എ എം.എം.റെജി എന്നിവർ സംസാരിച്ചു.ബി. ഡി.ഒ എം. മഞ്ജു സ്വാഗതം പറഞ്ഞു.