മാന്നാർ: നാഷണൽ ഗ്രന്ഥശാലയുടെയും മാന്നാർ പഞ്ചായത്ത് എട്ടാംവാർഡ് കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4 ന് ഗ്രന്ഥശാലാ ഹാളിൽ വെച്ച് വനിതാദിനാഘോഷം സംഘടിപ്പിക്കും.ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ വത്സലാ മോഹൻ ഉദ്ഘാടനം നിർവഹിക്കും. മാന്നാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ വത്സലാ ബാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിക്കും.സ്ത്രീകൾക്ക് മാതൃകയായ പ്രവർത്തനങ്ങൾ നടത്തിയ വനിത സിന്ധു സജികുമാറിനെ ചടങ്ങിൽ ആദരിക്കും.