
വള്ളികുന്നം: കടുവുങ്കൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ 'ഹരിതം വള്ളികുന്നം' പദ്ധതിയുടെ ഉദ്ഘാടനവും നിർദ്ധന രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും വിദ്യാർത്ഥികൾക്കുള്ള പഠന ധനസഹായ വിതരണവും നടന്നു. പദ്ധതി കടുവുങ്കൽ ഭാസ്ക്കരൻ പിളള ഉദ്ഘാടനം നിർവഹിച്ചു.കെ.ജി.മുരളീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. വള്ളികുന്നം പഞ്ചായത്തിൽ ആയിരം വൃക്ഷ തൈകൾ നട്ട് സംരക്ഷിക്കുന്ന പദ്ധതിയാണ് ഹരിതം വള്ളികുന്നം.
ഫോട്ടോ :കടുവുങ്കൽ കൂട്ടായ്മയുടെ ഹരിതം വള്ളികുന്നം പദ്ധതി കടുവുങ്കൽ ഭാസ്ക്കരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു