ambala

അമ്പലപ്പുഴ : സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ 'അവളിടം" യുവതിക്ലബ്‌ അംഗങ്ങൾക്കായി നടത്തിയ സൗജന്യ കേക്ക് നിർമാണ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. നാല് ദിവസങ്ങളിലായി മൂന്ന് കേന്ദ്രങ്ങളിൽ 120 പേർക്കാണ് പരിശീലനം . 9 ന് പാലമേലും 10,11 തീയതികളിൽ ഹരിപ്പാടും പരിശീലനം നടക്കും. 3 കേന്ദ്രങ്ങളിലായി 120 പേർക്കാണ് പരിശീലനം നൽകുക. ജെൻഡർ പാർക്കിൽ ചേർന്ന ചടങ്ങിൽ ബോർഡ്‌ അംഗം എസ്. ദീപു അധ്യക്ഷനായി. ജില്ലാ കോർഡിനേറ്റർ ജെയിംസ് ശാമുവേൽ, വനിതാ കോർഡിനേറ്റർ രമ്യ രമണൻ, ജില്ലാ പ്രോഗ്രാം ഓഫീസർ ആർ.എസ്.ചന്ദ്രികാദേവി എന്നിവർ സംസാരിച്ചു.