
വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം കാരാഴ്മ 4515-ാം നമ്പർ ശാഖാ യോഗം കമ്മിറ്റി അംഗമായിരുന്ന അന്തരിച്ച എസ്.വിജയന്റെ ചരമ വാർഷിക ചടങ്ങുകൾ ലഘൂകരിച്ച് ഗുരുമന്ദിര നിർമ്മാണത്തിന് സംഭാവന നൽകി.വിജയന്റെ ഭാര്യ സുലഭയിൽ നിന്ന് ശാഖായോഗം പ്രസിഡന്റ് എസ്.എസ്.അഭിലാഷ് കുമാർ, സെക്രട്ടറി കെ ഗോപി ,വൈസ് പ്രസിഡന്റ് വിജയൻ ആര്യ, ശശികുമാർ നീലിമ, കെ.പി.ചന്ദ്രൻ ,ഷീബ മഹേന്ദ്രൻ ,തങ്കമണി എന്നിവർ ചേർന് സംഭാവന ഏറ്റുവാങ്ങി.
ഫോട്ടോ: ഗുരുമന്ദിര നിർമ്മാണത്തിനുള്ള സംഭാവന അന്തരിച്ച വിജയന്റെ ഭാര്യ സുലഭ ശാഖായോഗം ഭാരവാഹികൾക്ക് കൈമാറുന്നു