wheel-chair-

ബുധനൂർ: സി.പി ചെയർ, കോമോഡ് ചെയർ, വോക്കർ, കറ്ര്രകീവ് ഫുട്‌വെയർ, സ്പ്ലിന്റ്, തെറാപ്പി മാറ്റ്, ബാലൻസ് ബോർഡ്, തെറാപ്പി ടൂൾസ് തുടങ്ങി 20 ലക്ഷം രൂപയോളം ചെലവ് വരുന്ന ചലനസഹായ ഉപകരണങ്ങൾ ഭിന്നശേഷി കുട്ടികൾക്ക് വിതരണം ചെയ്തു. ചെങ്ങന്നൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ നടത്തിയ ചലനസഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഒന്നര ലക്ഷം രൂപയുടെ ഇലക്ട്രോണിക് വീൽചെയർ ബുധനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ബി.വൃന്ദയ്ക്ക് നൽകി മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.യോഗത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ ജി.കൃഷ്ണകുമാർ, ബി.ആർ.സി ട്രെയിനർമാരായ കെ.ബൈജു,പ്രവീൺ.വി.നായർ, ക്ലസ്റ്റർ കോഓർഡിനേറ്റർ വി.ഹരിഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.