
ചേർത്തല:കഞ്ഞിക്കുഴിയിലെ തലമുതിർന്ന കർഷകൻ അയ്യപ്പൻചേരിയിലെ എസ്. ചെല്ലപ്പൻ ഒരേക്കറിൽ നടത്തിയ പൂവൻ വാഴ കൃഷിയുടെ വിളവെടുപ്പ് മന്ത്റി പി.പ്രസാദ് നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ,വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,എൻ.കെ. നടേശൻ,സി.പി.ദിലീപ്,പഞ്ചായത്തംഗം ജോഷിമോൻ,ബൈരഞ്ചിത്ത്,എ.വി.സലിം കുമാർ,എൻ.ജി.ഒ യൂണിയൻ ജില്ല സെക്രട്ടറി ബി.സന്തോഷ്,കൃഷി ഓഫീസർ ജാനിഷ് ,വി.ടി. സുരേഷ്,അനില,സി. സിലീഷ് എന്നിവർ പങ്കെടുത്തു. എസ്.ചെല്ലപ്പൻ സ്വാഗതം പറഞ്ഞു.
പരമ്പരാഗത കർഷകനായ എസ്.ചെല്ലപ്പൻ പൂവൻ വാഴ വർഷങ്ങളായികൃഷി ചെയ്യുന്നുണ്ട്. 200റോളം വാഴകളണ് ഇത്തവണ പരിപാലിച്ചത്. പ്രാദേശിക മാർക്കറ്റുകളിലാണ് വിപണനം. രാസവളങ്ങൾ ഉപയോഗിക്കാത്തതിനാൽ പഴത്തിന് നല്ല മാർദ്ദവം ഉണ്ടെന്നുള്ളതും പ്രത്യേകതയാണ്. കരപ്പുറത്തെ ആദിത്യപൂജകൾക്ക് ഒഴിച്ചു കൂടാനാവാത്തതാണ് പൂവൻ പഴം. കുലകൾ പലതും നേരത്തേ ബുക്ക് ചെയ്തു കഴിഞ്ഞു. പഞ്ചായത്ത് ഇത്തവണ പദ്ധതിയിൽ ഉൾപ്പെടുത്തി 7000പൂവൻ വാഴവിത്തുകൾ കർഷക കൂട്ടായ്മകൾക്ക് നൽകിയിരുന്നു.