ചേർത്തല: വെസ്റ്റ് എ.എസ് കനാൽ ബാങ്ക് റോഡിൽ സെന്റ് മേരീസ് പാലം മുതൽ ഇരുമ്പുപാലം വരെയുള്ള ഭാഗത്ത് കാന നിർമ്മാണം, ഇന്റർ ലോക്കിംഗ് ടൈൽ പതിക്കൽ തുടങ്ങിയ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ഈ ഭാഗത്ത് ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ചേർത്തല റോഡ്സ് സബ്ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.