camp

പൂച്ചാക്കൽ : പൂച്ചാക്കൽ മെഡിക്കൽ സെന്ററും അഹല്യാ കണ്ണാശുപത്രിയും സംയുക്തമായി നടത്തിയ വരുന്ന സൗജന്യ നേത്ര ചികിത്സയുടെ 50-ാംമത് ക്യാമ്പ് അഡ്മിനിസ്ട്രേറ്റർ അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്തു. ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലായിട്ടാണ് പരിശോധനയും മരുന്നും നൽകുന്നത്. ഇതിനകം 5570 പേർക്ക് സൗജന്യ ചികിത്സ നൽകി കഴിഞ്ഞു. ഓപറേഷൻ ആവശ്യമുള്ളവർക്കുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.