
ചാരുംമൂട് : നൂറനാട് എക്സൈസ് വിമുക്തി മിഷന്റെ ഭാഗമായുള്ള "ലഹരിമുക്തം വിദ്യാലയം" പരിപാടിയുടെ ഭാഗമായി സെമിനാറും ക്വിസ് മത്സരവും നടത്തി. നൂറനാട് സി.ബി.എം.എച്ച്. എസിൽ നടന്ന ചടങ്ങ് എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആർ.സജിനി അദ്ധ്യക്ഷത വഹിച്ചു. ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സജികുമാർ വിമുക്തി സെമിനാറും, പ്രിവന്റീവ് ഓഫീസർ സി. സുനിൽകുമാർ ക്വിസ് മത്സരവും നയിച്ചു. നൂറനാട് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ പി. അനിൽകുമാർ സ്വാഗതവും വിമുക്തി കോ ഓർഡിനേറ്റർ വിജയകുമാർ നന്ദിയും പറഞ്ഞു.
മത്സരത്തിൽ ചുനക്കര ഗവ. വി.എച്ച്.എസ്.ഇ ടീം ഒന്നും സി.ബി.എം.എച്ച്. എസ് രണ്ടും സ്ഥാനം നേടി.