suresan

ചാരുംമൂട് : ഗൾഫിലേക്ക് പോകാനുള്ളയാളെ വിമാനത്താവളത്തിൽ കൊണ്ടുവിട്ട ശേഷം തിരികെ വരുമ്പോൾ കാർ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. കരിമുളക്കൽ ദിപിൻ നിവാസിൽ (ഒന്നാം കുറ്റിയിൽ) സുരേശൻ (64,സുര) ആണ് മരിച്ചത്. കെ.സി. ടി യിൽ ദീർഘനാൾ ഡ്രൈവറായിരുന്നു. നെടുമ്പാശേരിയിൽ നിന്ന് കാറിൽ മടങ്ങവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ.

ഭാര്യ: നിർമ്മല . മക്കൾ: ദിപിൻ (ദുബായ്), ബിനി. സഞ്ചയനം ഞായർ രാവിലെ 8 ന്.