കുട്ടനാട്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഹനുമാൻ സന്നിധിയിൽ ആഞ്ജേനേയോത്സവം ഏപ്രിൽ 16 മുതൽ 20വരെ നടക്കുമെന്ന് ക്ഷേത്രം മുഖ്യ കാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ അറിയിച്ചു. ഉത്സവ നടത്തിപ്പിന് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം വഹിക്കും. രാമായണ പാരായണം, പ്രഭാഷണം,അഭിഷേകം,എഴുന്നള്ളത്ത് , ഭക്തജനഘോഷയാത്ര, ശ്രീബലി,പന്തീരടി പൂജ എന്നിവ എല്ലാ ദിവസവും ഉണ്ടാകും. പൂജകൾക്ക് മേൽശാന്തിമാരായ അശോകൻനമ്പൂതിരി, രഞ്ജിത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും