മാവേലിക്കര: ചെറുകോൽ‍ ശ്രീശുഭാനന്ദാശ്രമാധിപതിയും ആത്മബോധോദയസംഘം ശ്രീശുഭാനന്ദാ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയുമായ ദേവാനന്ദ ഗുരുവിന്റെ 47-ാംമത് കാർ‍ത്തിക ജന്മനക്ഷത്രവും മുൻ‍ ആശ്രമാധിപതിയും മൂന്നമാത് മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന സദാനന്ദസിദ്ധ ഗുരുവിന്റെ 92ാമത് മകയിരം ജന്മനക്ഷത്രവും ഇന്ന് മുതൽ‍ 11 വരെ ചെറുകോൽ‍ ശ്രീശുഭാനന്ദാശ്രമത്തിൽ‍ നടക്കും. കാർ‍ത്തിക ജന്മനക്ഷത്ര ദിനമായ ഇന്ന് രാവിലെ ഗുരുപൂജ, ഗുരുദക്ഷിണ, പ്രാർ‍ത്ഥന, ജന്മനക്ഷത്രസ്തുതി, സമാധി മണ്ഡപങ്ങളിൽ‍ പുഷ്പാർ‍ച്ചന, ആശ്രമപ്രദക്ഷിണം, എഴുന്നള്ളത്ത്, എതിരേല്പ് എന്നിവയോടുകൂടി നടക്കും. തുടർ‍ന്നു നടക്കുന്ന സമൂഹാരാധനയിൽ‍ ആശ്രമാധിപതി ദേവാനന്ദഗുരു‍ അനുഗ്രഹപ്രഭാഷണം നടത്തും. നാലു ദിവസങ്ങളിലും‍ രാപ്പകൽ‍ നാമസങ്കീർ‍ത്തന സ്തുതി ഉണ്ടായിരിക്കും.സമാപന ദിവസമായ 11ന് മകയിരം ജന്മനക്ഷത്ര മഹോത്സവ പരിപാടികൾ നടക്കും. 11ന് ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ജന്മനക്ഷത്ര സമ്മേളനം‍ നിരണം ഭദ്രാസനാധിപൻ‍ ഡോ.ഗീവർ‍ഗീസ് മോർ‍ കൂറിലോസ് മെത്രാപ്പോലിത്ത ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് സെക്രട്ടറി ഗീതാനന്ദൻ സ്വാമി അദ്ധ്യക്ഷനാവും. ഫാ.വിനോദ് ജോർ‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും. ആശ്രമാധിപതി ദേവാനന്ദ ഗുരു‍ അനുഗ്രഹപ്രഭാഷണം നടത്തും. ബിന്ദുപ്രദീപ്, അനി വർ‍ഗീസ്, സത്യവ്രതൻ സ്വാമി‍,ജോർ‍ജ്ജ് തഴക്കര, വേദാനന്ദൻ സ്വാമി‍,അഡ്വ.പി.കെ.വിജയപ്രസാദ് എന്നിവർ‍ സംസാരിക്കും. വാർ‍ദ്ധക്യകാല പെൻ‍ഷൻ‍ പദ്ധതി പ്രകാരമുള്ള പെൻ‍ഷന്‍ വിതരണം യോഗത്തിൽ നടക്കും. വൈകിട്ട് സമൂഹാരാധന, സേവ, ശ്രീശുഭാനന്ദ ഭക്തിഗാനസുധ എന്നിവ നടക്കും. 12ന് രാവിലെ‍ സ്തുതിയോടെ ജന്മനക്ഷത്ര മഹോത്സവം സമാപിക്കും.