ആലപ്പുഴ : ലോക വനിതാ ദിനത്തിൽ വലിയമരം വാർഡിലെ വൃദ്ധവനിതകൾക്ക് ഹൗസ് ബോട്ടിൽ ഉല്ലാസ യാത്ര ഏർപ്പെടുത്തും. ഇന്ന് പുന്നമട യിൽ നിന്ന് രാവിലെ 11 മണിക്ക് 16 വനിതകളെ പൊന്നാട അണിയിച്ചു ആദരിച്ചശേഷം ഉല്ലാസ യാത്ര ആരംഭിക്കും. വാർഡ് കൗൺസിലർ നസിർ പുന്നയ്ക്കലിന്റെ നേതൃത്വത്തിലാണ് ഉല്ലാസ യാത്ര.