കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ നേതൃത്വത്തിലുള്ള ലോകവനിതാദിനാചരണം ഇന്ന് ഉച്ചയ്ക്ക് 2ന് യൂണിയൻ പ്രാർത്ഥനാ ഹാളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് ഭദ്രദീപ പ്രകാശനം നിർവഹിക്കും . വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ് അദ്ധ്യക്ഷയാകും. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി മുഖ്യ പ്രഭാഷണം നടത്തും.യൂണിയൻ വൈസ് പ്രസിഡന്റ് എം.ഡി.ഓമനക്കുട്ടൻ വനിതാദിനസന്ദേശം നൽകും.

യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം കെ.കെ.പൊന്നപ്പൻ,യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് കെ.പി. സുബീഷ്, ശ്രിനാരായണ പെൻഷൻ കൗൺസിൽ സംസ്ഥാന ജോയിൻ സെക്രട്ടറി ടി.എസ്.പ്രദീപ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽദാസ്, യൂണിയൻ വനിതാസംഘം ട്രഷറർ സ്വപ്ന സുനിൽ തുടങ്ങിയവർ സംസാരിക്കും. വനിതാസംഘം യൂണിയൻ സെക്രട്ടറി സജിനി മോഹൻ സ്വാഗതവും യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റ് സ്മിതാ മനോജ് നന്ദിയും പറയും.