കാട്ടൂർ : കുരിക്കശ്ശേരിൽ തൃമംഗലേശ്വരം ക്ഷേത്രത്തിലെ കുംഭ-പൂയ കലശ മഹോത്സവം 14ന് നടക്കും. രാവിലെ 6ന് ഗണപതിഹോമം, 6.30ന് ഉഷപൂജ, 8ന് കലശപൂജ,10നും 10.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി തുളസീധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കലശാഭിഷേകം, വൈകിട്ട് 6.30ന് ദീപാരാധന, 7ന് ഹനുമൽദാഹം, 7.30ന് അത്താഴപൂജ, തുടർന്ന് മംഗളാരതി.