
മാന്നാർ: പരുമല തിക്കപ്പുഴ താഴ്ചയിൽ സജികുമാർ- വൈജ ദമ്പതികൾക്ക് 'ചോരാത്ത വീട്" പദ്ധതിയിൽപ്പെടുത്തി നിർമ്മിക്കുന്ന വീടിന്റെ കട്ടിളവയ്പ് ഇന്ന് രാവിലെ 9 ന് തിരുവല്ല ഡിവൈ.എസ്.പി രാജപ്പൻ റാവുത്തർ നിർവഹിക്കും. പദ്ധതി ചെയർമാൻ കെ.എ.കരീം അദ്ധ്യക്ഷത വഹിക്കും. സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഒഫ് നോർത്ത് അമേരിക്കയും, ന്യൂയോർക്കിലുള്ള കൗൺസിൽ ഒഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് ബ്രൂക്ലിൻ ക്യൂൻസ് ലോംഗ് ഐലൻഡും സംയുക്തമായിട്ടാണ് വീട് സ്പോൺസർ ചെയ്തിട്ടുള്ളത്. ചോരാത്ത വീട് പദ്ധതിയിലെ 40-ാം മത് വീടാണിത്