മാരാരിക്കുളം: മണ്ണഞ്ചേരി അമ്പനാകുളങ്ങര ശ്രീദേവി ക്ഷേത്രത്തിൽ പുനരുദ്ധാരണത്തിന് മുന്നോടിയായുള്ള ക്ഷേത്ര ദോഷ പരിഹാര ക്രിയകൾ തന്ത്രി പി.ഇ. മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഇന്നു മുതൽ 11 വരെ നടക്കും.ചടങ്ങുകളോടനുബന്ധിച്ച് വിവിധ വഴിപാടുകൾ നടത്താനുള്ള സൗകര്യം ദേവസ്വം ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകളിൽ മുഴുവൻ ഭക്തരും പങ്കെടുക്കണമെന്ന് ദേവസ്വം പ്രസിഡന്റ് ബി.ഇന്ദു ഇന്ദുലേഖയും സെക്രട്ടറി ആർ.സോണിലാലും അറിയിച്ചു.