
ചേർത്തല: സി.പി.എം ചേർത്തല ഏരിയ സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന സി.പി .ദിമിത്രോവിന്റെ ചരമവാർഷികം ആചരിച്ചു. സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കേ അങ്ങാടിയിൽ ചേർന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനംചെയ്തു.ജില്ലാ സെക്രട്ടറിയേറ്റംഗം കെ.പ്രസാദ് അദ്ധ്യക്ഷനായി. ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി എം.ഇ.കുഞ്ഞുമുഹമ്മദ് സ്വാഗതംപറഞ്ഞു.ഏരിയ സെക്രട്ടറി കെ.രാജപ്പൻനായർ,എൻ.ആർ.ബാബുരാജ്,എ.എസ്.സാബു, പി.എസ്. ഗോപി, പി.ഷാജിമോഹൻ, കെ.പി.പ്രതാപൻ, ഏലിക്കുട്ടി ജോൺ, പി.എസ്.പുഷ്പരാജ്, സി.ആർ.സുരേഷ് എന്നിവർ സംസാരിച്ചു.