ആലപ്പുഴ: വാടക്കൽ സമരിയ പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകി. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സീനിയർ സർജൻ ഡോ. ജയകുമാറിന്റെ നേതൃത്വത്തിൽ ഡോ. രേഖ, ഡോ. സ്വാതി, ഡോ. പ്രശോഭ്, പ്രസീല, ശുഭ തുടങ്ങിയവർ ഉൾപ്പെട്ട സംഘം 55 നായ്ക്കൾക്ക് കുത്തിവെയ്പ്പ് നൽകി.