ചേർത്തല: സൗത്ത് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവി​ലെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് എസ്. എൻ.ഡി​.പി​ യോഗം മണ്ണുകുഴി​ 734-ാം നമ്പർ ശാഖാ ഹളി​ൽ നടക്കും. നാല്, അഞ്ച് വാർഡംഗങ്ങൾക്കായി​ നടത്തുന്ന ക്യാമ്പി​ൽ കൊവി​ഡ് അനുബന്ധമായി​ വരുന്ന വി​വി​ധ അസുഖങ്ങൾക്ക് പരി​ശോധനയും മരുന്നും സൗജന്യമായി​ ലഭി​ക്കും.