അർത്തുങ്കൽ: കൃഷി വകുപ്പ് പദ്ധതി പ്രകാരം പോഷകത്തോട്ടത്തിനുള്ള തൈകളായ പപ്പായ, മുരിങ്ങ, കോവൽ, കറിവേപ്പ് എന്നിവ ചേർത്തല തെക്ക് കൃഷിഭവനിൽ വിതരണത്തിന് എത്തിയിട്ടുണ്ട്. ആകെ 75 യൂണിറ്റാണ്എത്തി​യി​ട്ടുള്ളത്. ഗുണഭോക്തൃ വിഹിതമായ 50 രുപ അടച്ച് കർഷകർക്ക് ഇവ കൈപ്പറ്റാവുന്നതാണെന്ന് അധി​കൃതർ അറി​യി​ച്ചു.