ചേപ്പാട്: ചരിത്രപ്രസിദ്ധമായ ശ്രീ വെട്ടികുളങ്ങര മഹാക്ഷേത്രത്തിൽ പടിഞ്ഞാറെ പുല്ലാം വഴി ദേവൻ കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽകൊടിയേറി ഉത്സവം ആരംഭിച്ചു. മാർച്ച് എട്ടിന് ഉത്സവം ആരംഭിച്ച് മാർച്ച് 17 ന് തിരു ആറാട്ടോടെ സമാപിക്കും. രണ്ടാം ഉത്സവമായ മാർച്ച് ഒൻപതിന് രാവിലെ ഹരിനാമകീർത്തനം എട്ടു മണിയ്ക്ക് ഭാഗവത പാരായണം വൈകിട്ട് 7ന് ഭജൻസ്.മൂന്നാം ഉത്സവം മാർച്ച് പത്തിന് രാവിലെ 5.30ന് ഹരിനാമകീർത്തനം രാത്രി 9 ന് നാടകം. നാലാം ഉത്സവo മാർച്ച് 11ന് 6 ന് പുള്ളവൻപാട്ട് ,8ന് ഭാഗവത പാരായണം ,രാത്രി 7 ന് സേവ, 8.30 ന് ഭക്തിഗാനമേള.അഞ്ചാം ഉത്സവം മാർച്ച് പന്ത്രണ്ടിന് 5 ന് നിർമ്മാല്യം ,8ന് ഭാഗവത പാരായണം, വൈകിട്ട് 3ന് ഓട്ടൻതുളളൽ 7.30 ന് സേവ, 9.30 ന് കുട്ടംകൊട്ട് വരവ്. 10 മണിക്ക് കഥകളിആറാം ഉത്സവം മാർച്ച് 13ന് രാവിലെ 7 ന് സർപ്പം പാട്ട്, 5.30ന് വേലകളി, 6.30 ന് ദീപാരാധന, 7.30 ന് സേവ, 9.30 നൃത്തസന്ധ്യ.മാർച്ച് പതിനാല് ഏഴാം തിരുവുത്സവം രാവിലെ ഹരിനാമകീർത്തനം, ഭാഗവത പാരായണം, ഉത്സവബലി, 2.30 ന് പകൽ കാഴ്ച, ഉച്ചയ്ക്ക് 3 ന് ഓട്ടൻതുള്ളൽ, 8 ന് സേവ, രാത്രി 10.30 ന് ഗാനമേള ,മാർച്ച് പതിനഞ്ച് എട്ടാംഉത്സവo അഞ്ചു മണിക്ക് നിർമ്മാല്യം, 7.30 ന് ശ്രീബലി എഴുന്നളളത്ത്, 12.30ന് അന്നദാനം, 5.30ന് പകൽക്കാഴ്ച, 7 ന് സേവ, രാത്രി 10.30 ന് തിരുമുടിയാട്ടം നാടൻ പാട്ടും കളിയരങ്ങും മാർച്ച് പതിനാറ് ഒൻപതാം ഉത്സവം 5.30ന് ഹരിനാമകീർത്തനം, 6.30 ന് സർപ്പം പാട്ട്, 7.30 ന് ശ്രീബലി ഏഴുന്നള്ളത്ത്, ഉച്ചയ്ക്ക് 2 ന് പകൽക്കാഴ്ച, 4 ന് ഓട്ടൻതുള്ളൽ, 6.30ന് ദീപാരാധന ,രാത്രി 11 ന് ഗാനമേള, 12 ന് കുട്ടംകൊട്ട് വരവ്.ആറാട്ട് ദിവസമായ മാർച്ച് 17 ന് രാവിലെ 6 ന് പറകൊട്ടി പാട്ട്, 8 ന് ഉരുളിച്ച വരവ്, 3.30 ന് കുട്ട എഴുന്നള്ളത്ത്, 6 ന് വേലകളി ,രാത്രി 10.45 ന് ഗാനമേള, തുടർന്ന് കൊടിയിറക്കം.