
അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവീ ക്ഷേത്രത്തിലെ പത്തു ദിവസത്തെ പൂര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി വടക്കൻ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. 15ന് ഉത്സവബലിയും, 16 ന് പള്ളിവേട്ടയും, 17 ന് തിരിപിടുത്തവും, അരിക്കൂത്തും ,ആറാട്ടും നടക്കും.