കായംകുളം: കെ.എസ്.എസ്.പി.യു കായംകുളം ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു.
യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു .ജി.സുകുമാരിഅമ്മയുടെ അദ്ധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ''സ്ത്രീകളും ആനുകൂല്യ പ്രശ്‌നങ്ങളും'' എന്ന വിഷയം അവതരിപ്പിച്ചു. അഡ്വ.ഫർസിനഹബീബ്, പ്രൊഫ.ബി.ജീവൻ, കെ.വാസുദേവൻപിള്ള, ഐ.ഹസൻകുഞ്ഞ് , എസ്.ലളിതമ്മ ,സീനത്ത് എന്നിവർ സംസാരിച്ചു.