ambala

അമ്പലപ്പുഴ: അമ്പലപ്പുഴ പടിഞ്ഞാറെ നടയ്ക്ക് സമീപം അനശ്വര ബിൽഡിംഗിൽ വിപുലമായ രീതിയിൽ പ്രവർത്തനമാരംഭിച്ച ജനകീയ ഭക്ഷണശാല എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത അദ്ധ്യക്ഷയായി. മായാ സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ.ജയരാജ്, ശ്രീജാ രതീഷ്, ജി.വേണുലാൽ, വി. അനിത, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ പി.രമേശൻ, വി.എസ്.മായാദേവി, സി.ഡി.എസ് ചെയർപേഴ്സൺ രാധാ ഓമനക്കുട്ടൻ, എസ്. ശ്രീലേഖ, കെ.സിയാദ്, ശോഭാ ബാലൻ, എ.അജീഷ്, മനോജ്കുമാർ, ജയലളിത, ജി. രാജ് കുമാർ, അനിൽ കുമാർ, എ .ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.