തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം സംഗീതം ( വായ്പ്പാട്ട്), ദഫ് മുട്ട്, ചെണ്ടമേളം എന്നിവയിൽ സൗജന്യ പരിശീലനം നൽകുന്നു.പ്രായ പരിധിയില്ല. താത്പര്യമുള്ളവർക്ക് അപേക്ഷാ ഫോറം ഗ്രാമ പഞ്ചായത്ത് ഓഫീസുകളിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30 വരെ. ഫോൺ: 7560816397