തുറവൂർ: ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി നടപ്പാക്കുന്ന പുരപ്പുറ സൗരോർജ പദ്ധതിയിൽ ചേരുന്നതിന് ഉപഭോക്താക്കൾക്കായി സൗജന്യ സ്പോട്ട് രജിസ്ട്രേഷൻ 10, 11 തീയതികളിൽ നടക്കും. കെ.എസ്.ഇ.ബിയുടെ ഏത് ഇലക്ട്രിക്കൽ സെക്ഷനിലും വൈദ്യുതി ബിൽ അല്ലെങ്കിൽ 13 അക്ക കൺസ്യൂമർ നമ്പരുമായെത്തി പേര് രജിസ്റ്റർ ചെയ്യാം. ഉപഭോക്താക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.