അമ്പലപ്പുഴ: പുന്നപ്ര ഗവ.ജെ.ബി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ ക്ലാസ് മുറികൾ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി .ജി.സൈറസ് അദ്ധ്യക്ഷനായി. 25 ലക്ഷം രൂപയാണ് ക്ലാസ് മുറികൾ നിർമ്മിക്കാൻ അനുവദിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.ഷീജ, സതി രമേശ്, പഞ്ചായത്തംഗങ്ങളായ എൻ. കെ. ബിജുമോൻ,സുലഭാ ഷാജി, എ. ഇ. ഒ.മധുസൂദൻ, യു.ആദംകുട്ടി, ടി .പ്രശാന്ത് കുമാർ, എച്ച്. എം എം. എം.അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്.ബിജി സ്വാഗതം പറഞ്ഞു.