
അമ്പലപ്പുഴ: കെ.ജി.എൻ.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക വനിതാ ദിനത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാൻസർ വാർഡിലെ രോഗികൾക്ക് തൊപ്പിയും, പഴവർഗങ്ങളും വിതരണം ചെയ്തു.ജില്ലാ പ്രസിഡന്റ് ജോസ്മി ജോർജ്, സംസ്ഥാന സെക്രട്ടറി ഇ.ജി.ഷീബ,സംസ്ഥാന കമ്മിറ്റി അംഗം സി.കെ.അമ്പിളി എന്നിവർ നേതൃത്വം നൽകി.