
ചാരുംമൂട് : ലോക വനിതാ ദിനത്തിൽ ചാരുംമൂട് ടൗണിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളെ അവരുടെ തൊഴിലിടങ്ങളിൽ ചെന്ന് ആദരിച്ച് മഹിളാ മോർച്ച ചാരുംമൂട് മണ്ഡലം കമ്മറ്റി. വർഷങ്ങളായി ചാരുംമൂട്ടിൽ മത്സ്യ വ്യാപാരം നടത്തുന്ന ലീലാമ്മ, ലോട്ടറി കച്ചവടം നടത്തുന്ന ദീപ, ഹോട്ടൽ - ഷാപ്പ് ജീവനക്കാരി സുമതി എന്നിവർ ഉൾപ്പെടെ നിരവധി സ്ത്രീ തൊഴിലാളികളെ മഹിളാ മോർച്ച നേതാക്കളുടെ നേതൃത്വത്തിൽ അവരുടെ തൊഴിലിടങ്ങളിൽ ചെന്ന് ആദരിച്ചു. തുടർന്ന് ചാരുംമൂട് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ സംഗമം ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ പീയൂഷ് ചാരുംമൂട് ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് റാണി സത്യൻ അദ്ധ്യക്ഷത വഹിച്ചു.
ബി ജെ പി ജില്ലാ സെക്രട്ടറി കെ സഞ്ചു മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് രാജമ്മ ഭാസുരൻ , മണ്ഡലം സെക്രട്ടറി ലതാ രാജു , ഏരിയ പ്രസിഡന്റ് സുമ ഉപാസന ഭാരവാഹികളായ റീന അനിൽ, തുഷാര എന്നിവർ നേതൃത്വം നൽകി.