ambala

അമ്പലപ്പുഴ: 46 തവണ രക്തദാനം നടത്തിയ വണ്ടാനം ചെമ്പലത്തറയിൽ സരിത, വളഞ്ഞവഴി കമ്പിയ്ക്കത്ത് ഫാത്തിമ ബീവി (102 ) എന്നിവരെ ദേശീയ വനിതാദിനത്തിൽ ഗാന്ധിദർശൻ സമിതി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കറ്റാനം ഷാജി ഇരുവർക്കും ഉപഹാരം നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വിശാഖ് പത്തിയൂർ ,യുത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം ഷിതാ ഗോപിനാഥ് ,ഗ്രാമ പഞ്ചായത്ത് അംഗം സീന ,മുഹമ്മദ് പുറക്കാട് ,ഉണ്ണി കൊല്ലംപറമ്പ് ,കൃഷ്ണകുമാർ ,ജി.രാധാകൃഷ്ണൻ ,വത്സല എസ് വേണു ,സിമി പൊടിയൻ ,ഷീബ മുഹമ്മദ് ,മഞ്ജുഷ എന്നിവർ സംസാരിച്ചു.