
ആലപ്പുഴ : ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി തന്റെ വാർഡിലെ വയോജനങ്ങക്ക് ഹൗസ് ബോട്ട് സവാരി സംഘടിപ്പിച്ച് നഗരസഭ കൗൺസിലർ. ആലപ്പുഴ നഗരസഭ വലിയമരം വാർഡ് കൗൺസിലർ നസീർ പുന്നക്കലാണ് വയോധികർക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചത്. പുന്നമട ഫിനിഷിംഗ് പോയിന്റിൽ നിന്ന് ആരംഭിച്ച ബോട്ട് യാത്രയുടെ ഉദ്ഘാടനം വനിതാ സെൽ എസ്.ഐ ജെ. ശ്രീദേവിനിർവഹിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനീത അദ്ധ്യക്ഷത വഹിച്ചു. വലിയമരം വാർഡ് കൗൺസിലറും പ്രോഗ്രാം കോർഡിനേറ്ററുമായ നസീർ പുന്നയ്ക്കൽ, വയോജന കോ-ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറി ഹേമസിന്ധു, സിസ്റ്റർ സോഫിയ തുടങ്ങിയവർ നേതൃത്വം നൽകി.