peroor-karazhma

ചാരുംമൂട് : എസ് എൻ ഡി പി യോഗം ചാരുംമൂട് പേരൂർകാരാഴ്മ 270-ാം നമ്പർ ശാഖയി​ൽ ലോക വനിതാ ദിനാചരണവും കുടുംബ സംഗമവും നടന്നു. ചാരുംമൂട് യൂണിയൻ കൺവീനർ ബി സത്യപാൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അഡ്വ പീയൂഷ് ചാരുംമൂട് അദ്ധ്യക്ഷത വഹിച്ചു. 90 വയസ് പ്രായമുള്ള വർഷങ്ങളായി രാവിലെ മുടക്കമില്ലാതെ ഗുരുക്ഷേത്ര ദർശനം നടത്തുന്ന ശാഖയിലെ ഏറ്റവും മുതിർന്ന ഗുരുദേവ ഭക്ത കൊല്ലായിൽ രുദ്രാണി അമ്മയെ ചടങ്ങിൽ ആദരിച്ചു. യൂണിയൻ യൂത്ത് മൂവ്മെൻറ് ചെയർമാൻ വിഷ്ണു , വനിതാ സംഘം കൺവീനർ സിനി രമണൻ , വനിതാ സംഘം പ്രസിഡൻറ് അജിത രാമചന്ദ്രൻ , സെക്രട്ടറി അമ്പിളി കൃഷ്ണൻകുട്ടി,

ജെ വിദ്യാധരൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ യോഗം സെക്രട്ടറി രാജേഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് വി. പ്രഭാകരൻ നന്ദിയും പറഞ്ഞു.