mahilacongress

മാവേലിക്കര: ലോക വനിതാ ദിനാചരണത്തോടനുബന്ധിച്ച് മുതിർന്ന വനിതകളെ മാവേലിക്കര കൊല്ലകടവ് ദയാ ഭവനിൽ എൻ. സി.പി.ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം റെജി ചെറിയാൻ ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അനീഷ് താമരകുളം അദ്ധ്യക്ഷത വഹിച്ചു. എൻ.എം.സി സംസ്ഥാന കമ്മിറ്റി അംഗം ബിനു അനീഷ് പുന്നമൂട്ടിൽ, ജില്ലാ പ്രസിഡന്റ് ജിഷാ ബാലകൃഷ്ണൻ , പി.എ.സമത് (യുവജന കമ്മിഷൻ ) ,​ജില്ലാ സെക്രട്ടറി ഷാജി കല്ലായ്ക്കൽ,​ എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി,​ സിജീൻ സ്റ്റാലിൻ, ഷൈലജ ചൂനാട്,​ സുനിതാ രമേഷ് തുടങ്ങിയവർ പങ്കെടുത്തു.