മാവേലിക്കര: കെ.എസ്.എസ്.പി.യു മാവേലിക്കര ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. സമ്മേളനം നഗരസഭ ഉപാദ്ധ്യക്ഷ ലളിത രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വനിതാഫോറം കൺവീനർ പി.എസ്.ഗ്രേസി അദ്ധ്യക്ഷയായി. ടൗൺ വൈസ് പ്രസിഡന്റുമാരായ കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, പി.കെ.സഹദേവൻ, സെക്രട്ടറി പി.കെ.മോഹൻദാസ്, പ്രൊഫ.ആർ.ആർ.സി വർമ്മ, മേഴ്‌സി മാത്യു, പി.ജി.രമ, മണിയമ്മ, അംബികാദേവി, കെ.ശാന്താദേവി, ദേവയാനി അന്തർജനം തുടങ്ങിയവർ സംസാരിച്ചു.