photo

ചേർത്തല: എസ്.എൻ.ഡി പി യോഗം ചേർത്തല യൂണിയൻ വനിതാ സംഘം അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു. ജനറൽ സെക്രട്ടറി വിഭാവനം ചെയ്ത ഗുരുധനം പദ്ധതി ശാഖകൾ തോറും നടപ്പിലാക്കുവാനും പൂർണമായി സജ്ജമാകാനും വനിതാ ദിനത്തിൽ തീരുമാനമെടുത്തു.നാളെ വൈകിട്ട് 4ന് ഗുരുധനം പദ്ധതിയുടെ ഉദ്ഘാടനം യൂണിയൻ ഹാളിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും.വനിതാ ദിന സമ്മേളനം ഗുരുപ്രഭാഷക ഉല്ലല തങ്കമ്മ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിത സംഘം പ്രസിഡന്റ് റാണി ഷിബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ മുൻ വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ അഡ്മിനിസ്‌ട്രേ​റ്റർ ടി. അനിയപ്പൻ,യൂണിയൻ ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി,യൂണിയൻ മുൻ കൗൺസിലർമാരായ കെ.എം.മണിലാൽ,ടി.സത്യൻ എന്നിവർ പങ്കെടുത്തു.

ഗുരുദർശനത്തിലെ സ്ത്രീ എന്ന വിഷയത്തിൽ മനോജ് മാവുങ്കലും, വ്യക്തിത്വ വികാസം പഞ്ചശുദ്ധിയിലൂടെ' എന്ന വിഷയത്തിൽ പ്രദീപ സുധീറും, നൂതന സാങ്കേതിക വിദ്യ നേട്ടവും കോട്ടവും എന്ന വിഷയത്തിൽ സൈബർ സേന സംസ്ഥാന കൺവീനർ ധന്യാ സതീഷും,ജീവിത ശൈലി രോഗവും സ്ത്രീകളും എന്ന വിഷയത്തിൽ ഗുരു പ്രസന്നയും ക്ലാസുകൾ നയിച്ചു.സെക്രട്ടറി ശോഭിനി രവീന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബേബി ബാബു നന്ദിയും പറഞ്ഞു.