udghatanam

മാന്നാർ: വനിതകളും പുരുഷന്മാരും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കേണ്ടവരാണെന്നും ഓരോരുത്തരുടെയും വിജയത്തിന് പിന്നിൽ ആ പരസ്പര്യത്തി​ന്റെ ശക്‌തിയാണെന്നും എസ്.എൻ ട്രസ്റ്റ് ബോർഡ് എക്സിക്യുട്ടീവ് അംഗം പ്രീതി നടേശൻ പറഞ്ഞു. എസ്. എൻ.ഡി​.പി​ യോഗം ജനറൽ സെക്രട്ടറി​ വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം വനിതാസംഘം മാന്നാർ യൂണിയന്റെ നേതൃത്വത്തിൽ ലോക വനിതാദിനമായ ഇന്നലെ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച ലോക വനിതാദിനചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ. വനിതാ സംഘം മാന്നാർ യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു . ശ്രീനാരായണ ധർമ്മ പ്രചാരകയ്ക്കുള്ള പ്രഥമ പപ്പമ്മ പുരസ്‌കാരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ പ്രീതി നടേശന് സമർപ്പിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ ടീച്ചർ വനിതാദിന സന്ദേശം നൽകി.

മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ ഹരിലാൽ ഉളുന്തി, ദയകുമാർ ചെന്നിത്തല, നുന്നുപ്രകാശ്, ഹരിപാലമൂട്ടിൽ, വനിതാ സംഘം മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ അനിതാ സദാനന്ദൻ, പ്രവദ രാജപ്പൻ, ലേഖ വിജയകുമാർ, ചന്ദ്രിക റെജി, അജി മുരളി, ശ്രീനാരായണ പെൻഷനേഴ്‌സ് ഫോറം പ്രസിഡന്റ് സതീശൻ മുന്നേത്ത്, സെക്രട്ടറി സുകു കാരാഞ്ചേരിൽ, കുമാരി സംഘം ചെയർപേഴ്‌സൺ ദേവിക സൂരജ്, കൺവീനർ ഗോപിക.എം എന്നിവർ സംസാരി​ച്ചു. വനിതാ സംഘം കൺവീനർ പുഷ്പ ശശികുമാർ സ്വാഗതവും വനിതാ സംഘം ചെയർപേഴ്‌സൺ സുജാത നുന്നുപ്രകാശ് നന്ദി​യും പറഞ്ഞു.