മാവേലിക്കര: ചെറുകോൽ മാർത്തോമ്മാ ഇടവകയുടെ ശതോത്തര സുവർണ ജൂബിലി ആഘോഷം ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഡോ.ഐസക് മാർഫീലക്സി നോസം എപ്പിസ്കോപ്പാ അദ്ധ്യക്ഷനായി. ഇടവക വികാരി വറുഗീസ് ജേക്കബ് സ്വാഗതം പറഞ്ഞു. ഇടവക സെക്രട്ടറി അഡ്വ.റോയ് ഉമ്മൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണവും ലോഗോ പ്രകാശനവും നിർവ്വഹിച്ചു. ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്ത ഡയറക്ടറി പ്രകാശനം നിർവ്വഹിച്ചു. ശതോത്തര സുവർണ്ണ ജൂബിലി സഹായ പദ്ധതികളുടെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവ്വഹിച്ചു. ജോർജ്ജ് മാത്യു, സി.എ വർഗീസ്, ഡോ.ഏബ്രഹാം കുരുവിള, ബിന്ദു പ്രദീപ്, ബ്ലൈസു വർഗീസ്, എം.കെ ഐപ്പ്, ഗോപൻ ചെന്നിത്തല, സണ്ണിക്കുട്ടി മാത്യു, കോശി ജോൺ, ഷീജ ഈപ്പൻ എന്നിവർ സംസാരിച്ചു.