ആലപ്പുഴ: ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ പഴയ വാഹനങ്ങൾ മാറ്റുന്നു. 15 പൊലീസ് സ്റ്റേഷനുകളിൽ അനുവദിച്ച പുതിയ ബൊലേറൊ ജീപ്പുകൾ ഇന്നലെ ജില്ലാ പൊലീസ് ട്രൈനിംഗ് സെന്ററിൽ ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് ഫ്ലാഗ് ഒഫ് ചെയ്തു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് രണ്ട് വാഹനങ്ങൾ വീതം ഉണ്ടായിരിക്കണമെന്ന ലക്ഷ്യത്തോടെ, നിലവിൽ ഒരു വാഹനമുള്ള സ്റ്റേഷനുകൾക്കാണ് ജീപ്പുകൾ അനുവദിച്ചത്.ഡി.എച്ച്.ക്യു ഡെപ്യൂട്ടി കമാൻഡർ വി. സരേഷ് ബാബു, നർകോട്ടിക് സെൽ ഡി.വൈ.എസ്.പി ബി. ബിനുകുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ. എസ്.പി സാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.