
മാന്നാർ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ലാളിത്യത്തിന്റെ പ്രതീകവും പാവങ്ങളുടെ ഉന്നമനത്തിനായി യത്നിച്ച വ്യക്തിത്വവുമാണെന്ന് കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് പറഞ്ഞു. മുസ്ലിം ലീഗ് മാന്നാർ പഞ്ചായത്ത് കമ്മിറ്റി മാന്നാർ പുത്തൻപള്ളി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി ജില്ലാ ചെയർമാൻ പി.എസ് ഷാജി അദ്ധ്യക്ഷത വഹിച്ചു. മാന്നാർ പുത്തൻ പള്ളി അസിസ്റ്റന്റ് ഇമാം ഷഹീർ ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷാജികുരട്ടിക്കാട്, മുസ്ലിം ജമാഅത്ത് കൗൺസിൽ ചെയർമാൻ ഹാജി ഇഖ്ബാൽ കുഞ്ഞ്, ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ഷൈന നവാസ്, യു.ഡി.എഫ് കൺവീനർ ടി.കെ.ഷാജഹാൻ, സേവാദൾ ജില്ലാ വൈസ് ചെയർമാൻ ടി.എസ്.ഷഫീഖ്, പി.എ.ഷാജഹാൻ, ലത്തീഫ് നാലുപറയിൽ, കെ.എ.സലാം, നവാസ് എൻ.ജെ, എം.താജുദീൻകുട്ടി, അനീസ് നാഥൻപറമ്പിൽ, എ.എ കലാം, ഹാഷിം കാട്ടിൽ, സൈഫുദ്ദീൻ, മുജീബ് കുന്നേൽ, നവാസ് ചക്കാലയിൽ, സമീർ കുന്നേൽ, ഷാനവാസ്, നൗഫൽ, നിഷാദ് എന്നിവർ പങ്കെടുത്തു.