a

മാവേലിക്കര: പീസ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സൗദി അറേബ്യയിലെ ദമാം ഒ.ഐ.സി.സി ആസ്ഥാനത്ത് പോളി മാർബിളിൽ നിർമ്മിച്ച ഗാന്ധി പ്രതിമയും സബർമതിയിലെ മണ്ണും സ്ഥാപിച്ചു. പീസ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റ് ബിജു ജോസഫിന്റെ രണ്ട് വർഷത്തെ ശ്രമഫലമായാണ് പ്രതിമ സ്ഥാപിച്ചത്. ഗാന്ധി സ്മൃതിയോടനുബന്ധിച്ച്‌ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി റീജിയണൽ കമ്മി​റ്റി പ്രസിഡന്റ് ബിജു, ജനറൽ സെക്രട്ടറി ഇ.കെ.സലിം, ബിൻസ് മാത്യു കോശി, സക്കീർ ഹുസൈൻ, ജോണി പുതിയറ, അബ്ദുൾ റഹ്മാൻ, ഹനീഫ് റാവുത്തർ എന്നിവർ സംസാരിച്ചു.