മാവേലിക്കര: ലോക വനിതാ ദിനത്തിൽ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലകടവ് സെന്റ് മേരീസ് ദയാ ഭവനിലെ അമ്മമാരെ ആദരിക്കുന്ന സൗഹാർദ്ദ ജ്വാല
എൻ.സി.പി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം റെജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എൻ.എം.സി ജില്ലാ പ്രസിഡന്റ് അഡ്വ.ജിഷ, എൻ.സി.പി ജില്ലാ സെക്രട്ടറി ഷാജി കല്ലായ്ക്കൽ, എൻ.സി.പി മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനിഷ് താമരക്കുളം, യുവജന കമ്മീഷൻ അംഗം സമദ്, എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി സിജിൻ സ്റ്റാൻലി, എൻ.സി.പി മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി സെക്രട്ടറി അജി പേരത്തേരിൽ, എൻ.വൈ.സി മുൻ ജില്ലാ പ്രസിഡന്റ് സച്ചിൻ തുടങ്ങിയവർ പങ്കെടുത്തു.