മാവേലിക്കര: അന്തരിച്ച മുസ്ലീം ലീഗ് അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോടും കേരള കോൺഗ്രസ് സീനിയർ നേതാവ് കെ.ജെ വർഗീസിനോടുമുള്ള ആദര സൂചകമായി 10ന് നടത്താനിരുന്ന കേരള കോൺഗ്രസ് കാർഷികമതിൽ നിർമ്മാണ ശാലയുടെ ഉദ്ഘാടനം മാറ്റിവച്ചതായി കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി.കുറ്റിശേരിൽ അറിയിച്ചു. 13ന് വൈകിട്ട് 5ന് കാർഷിക മതിൽ നിമ്മാണ ശാലയുടെ ഉദ്ഘാടനം നടത്തും.