arookutty-school

പൂച്ചാക്കൽ : ഭാഷാവിഷയങ്ങളിലെ പഠന മികവ് ലക്ഷ്യം വച്ച് സ്കൂൾ ലൈബ്രറി പുസ്തകങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന വായനാ നൈപുണി വികസന പദ്ധതിയായ സുഹൃത്ത് വായന പദ്ധതിക്ക് അരൂക്കുറ്റി ഗവ.യു.പി സ്ക്കൂളിൽ തുടക്കമായി. ഹെഡ്മിസ്ട്രസ് പി.എം. ഉഷ ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബി ഭാഷകളിലെ മികച്ച പുസ്തകങ്ങൾ സ്ക്കൂൾ ലൈബ്രറി ശേഖരത്തിൽ നിന്ന് എടുത്ത് ക്ലാസ് തലത്തിൽ സുഹൃത്തുക്കൾ കൈമാറി വായിച്ച് പoന പ്രവർത്തനത്തിൽ മികവ് സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഹബീബ അദ്ധ്യക്ഷയായി. എസ്.ആർ.ജി കൺവീനർ കെ .കെ. അജയൻ പദ്ധതി വിശദീകരിച്ചു. മിനിമോൾ ജോഷ്വാ, ഫസലുദ്ദീൻ, എസ്. അരുൺ എന്നിവർ സംസാരിച്ചു.